കൊവിഡ് മരുന്നിന്റെ അനധികൃത സംഭരണവും വിതരണവും; ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന് ദില്ലി ഡ്രഗ് കണ്ട്രോൾ

കൊവിഡ് രോഗികള്‍ക്കായി നല്‍കുന്ന വൈറസ് പ്രതിരോധ മരുന്നായ ഫാബിഫ്ലൂ മരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന് DCGI ദില്ലി ഹൈക്കോടതിയെ അറിയിച്ചു.മരുന്ന് പൂഴ്ത്തിവെച്ച കുറ്റത്തിന് ഫൗണ്ടേഷനെതിരെ നടപടി സ്വീകരിക്കുമെന്നാണ് ദില്ലി സർക്കാറിന്റെ ഡ്രഗ് കണ്ട്രോൾ ദില്ലി ഹൈക്കോടതിയെ അറിയിച്ചത്.

എഎപി എംഎല്‍എ പ്രവീണ്‍കുമാറും സമാന സംഭവത്തില്‍ കുറ്റക്കാരനാണെന്ന് DCGI വിശദമാക്കി.നേരത്തെ ഇവര്‍ രണ്ട് പേര്‍ക്കും ക്ലീന്‍ ചിറ്റുമായി ഡ്രഗ് കണ്ട്രോളര്‍ നല്‍കിയ റിപ്പോര്‍ട്ട് ദില്ലി ഹൈക്കോടതി
തള്ളിയിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളിയതിന് ശേഷം ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

വലിയ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ മരുന്നുകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് തീരുമാനം.മരുന്ന് ദൗര്‍ലഭ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗൗതം ഗംഭീറിന്റെ നടപടി ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News