ഈ ലോകത്ത് മനുഷ്യനെ സ്‌നേഹിയ്ക്കുന്നതിനേക്കാളുപരി മൃഗങ്ങളെ സ്‌നേഹിച്ചാല്‍ അത് തിരിച്ച് കിട്ടുമെന്നതാണ് സത്യമെന്ന് തെളിയിക്കുകയാണ് ബ്രഹ്മദത്തന്‍ എന്ന ആന. കാല്‍ നൂറ്റാണ്ടോളം ബ്രഹ്മദത്തന്റെ പാപ്പാനായിരുന്നു കോട്ടയം കൂരോപ്പട ളാക്കാട്ടൂര്‍ കുന്നക്കാട്ടില്‍ ദാമോദരന്‍ നായര്‍ എന്ന ഓമനച്ചേട്ടന്‍.
എന്നാല്‍ കഴിഞ്ഞ ദിവസം ബ്രഹ്മദത്തനെ ഇവിടെ തനിച്ചാക്കി ഓമനച്ചേട്ടന്‍ വിടവാങ്ങിയപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചത് ബ്രഹ്മദത്തനിലായിരുന്നു. തന്റെ പ്രിയപ്പെട്ട ഓമനച്ചേട്ടനെ അവസാനമായി കാണാനെത്തുന്ന പല്ലാട്ട് ബ്രഹ്മദത്തന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
പാപ്പാന്‍മാരുടെ കാരണവരായിരുന്ന ഓമനച്ചേട്ടനെ അവസാനമായി കാണാനെത്തിയ ബ്രഹ്മദത്തന്‍, കുറച്ചു നിമിഷത്തേക്ക് തന്റെ പ്രിയപ്പെട്ട പാപ്പാനെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. അപ്പോള്‍ ഓമനച്ചേട്ടന്റെ മകന്‍ രാജേഷ് എത്തി, ബ്രഹ്മദത്തന്റെ കൊമ്പില്‍ പിടിച്ചു കരഞ്ഞു.
തുടര്‍ന്ന് പോകുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി ഓമനച്ചേട്ടനെ നോക്കി തുമ്പിക്കൈ കൊണ്ടു വണങ്ങി. ഇത് കണ്ടുനിന്നവരുടെ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു. ഫെയ്‌സ്ബുക്കില്‍ അതിവേഗം വൈറലായി മാറിയ ഈ വീഡിയോ നിരവധി ആളുകളാണ് പങ്കുവെച്ചത്.
ബിജു നിള്ളങ്ങല്‍ എന്നയാളുടെ ഫേസ്ബുക്ക് വാളിലായിരുന്നു ഈ വീഡിയോ വന്നത്. വെറും രണ്ടു മണിക്കൂറിനിടെ ആയിരകണക്കിന് ആളുകള്‍ ഈ വീഡിയോ ലൈക് ചെയ്യുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ആയിരകണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. സംസ്‌ക്കാരത്തിനായി കിടത്തിയിരുന്ന ഓമനച്ചേട്ടന്റെ മൃതദേഹത്തെ തുമ്പിക്കൈ കൊണ്ട് വണങ്ങുന്ന ബ്രഹ്മദത്തന്‍ കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു.
വിഡിയോയ്ക്കായി ഈ ലിങ്ക് അമർത്തുക
Get real time update about this post categories directly on your device, subscribe now.