ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് തൃശൂരിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌നേഹാദരം

ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് തൃശൂരിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌നേഹാദരം. ഈ കൊവിഡ് കാലത്തും രാജ്യം മുഴുവന്‍ ഭക്ഷ്യ വസ്തുക്കള്‍ യഥാസമയം എത്തിച്ച ഇവരുടെ സേവനം മഹത്തരമാണ്. ഒരു നേരത്തെ ഭക്ഷണത്തിലൂടെയെങ്കിലും അവരോടുള്ള ആദരവ് പ്രകടിപ്പിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

കൊവിഡ് വ്യാപന സമയത്തും ലോക്ഡൗണ്‍ കാലത്തും ചരക്ക് ഗതാഗതം നടത്തി ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഡ്രൈവര്‍മാര്‍. അവര്‍ക്കുള്ള സ്‌നേഹാദരത്തിന്റെ ഭാഗമായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ ഈ ഭക്ഷണ വിതരണം.

500 ഓളം ഭക്ഷണ പൊതികളാണ് ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് നല്‍കിയത്. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലായിരുന്നു ഉച്ച ഭക്ഷണം വിതരണം ചെയ്തത്. കൊവിഡിന് മുന്നില്‍ പതറാതെയുള്ള അന്യസംസ്ഥാന ചരക്ക് വാഹന ഡ്രൈവര്‍മാരുടെ സേവനമാണ് കേരളത്തിന് തുണയായത്.

യാത്രാ സമയങ്ങളില്‍ ഭക്ഷണം പോലും ലഭിക്കാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞിട്ടും സധാ സേവന നിരതരാണ് ചരക്ക് വാഹന തൊഴിലാളികള്‍.
എന്‍ഫോഴ്‌സ്മെന്റ് ആര്‍ ടി ഒ, മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here