കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷ ; കെ എന്‍ ബാലഗോപാല്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. കേരളം ഉറ്റുനോക്കുന്ന ഭാവി വികസനത്തിന്റെ താക്കോല്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കൈകളില്‍ സുരക്ഷിതമാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

ജനതയെ എന്നും ചേര്‍ത്തുപിടിക്കുന്ന പിണറായി സര്‍ക്കാരിന്റെ ബജറ്റ് ആരെയും നിരാശരാക്കില്ലെന്ന ഉറപ്പോടെയാണ് കേരളമിന്ന് ബജറ്റിന് കാതോര്‍ക്കുക.

കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കുറിച്ചു.

ചുമതലയേറ്റ് രണ്ട് ആഴ്ചയ്ക്കകം ബജറ്റ് അവതരിപ്പിക്കുക എന്ന അപൂര്‍വ ദൗത്യമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്. കൊവിഡില്‍ നിശ്ചലമായ സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ പാതയിലായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റ്.

ഇത്തവണ കൊവിഡ് രണ്ടാംതരംഗത്തില്‍ നാട് വീണ്ടും അടച്ചുപൂട്ടലിലാണ്. പുതിയ വെല്ലുവിളി നേരിടാന്‍ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ ഉണ്ടാകും. സൗജന്യ വാക്‌സിന്‍ ഉറപ്പാക്കും. കൊവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിലുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ അടങ്കലില്‍ ഗണ്യമായ വര്‍ധന ആവശ്യമാണ്. ജീവനോപാധി നിലച്ചവര്‍ക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരും. സമ്പദ്ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News