കേരള ബജറ്റ് 2021: 20000 കോടി രൂപയുടെ കൊവിഡ് പാക്കേജ്; മൂന്നാം തരംഗത്തെ നേരിടാന്‍ പ്രത്യേക പദ്ധതികള്‍

കൊവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ, സബ്‌സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും.

കൊവിഡിനെ നേരിടാന്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുകള്‍ ഉള്ള ഐസോലേഷന്‍ വാര്‍ഡിനായി 635 കോടി നീക്കി വച്ചു. കൊവിഡിനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും മൂന്നാം തരംഗത്തിന്റെ വരവ് ഒഴിവാക്കുക വലിയ വെല്ലുവിളിയാണെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News