2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനതയുടെ വിധിയെഴുത്ത് തീര്‍ത്തും ശരിയായിരുന്നുവെന്ന് വീണ്ടും തെളിയുന്നു:വി എസ് ശ്യാംലാൽ

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനതയുടെ വിധിയെഴുത്ത് തീര്‍ത്തും ശരിയായിരുന്നുവെന്ന് വീണ്ടും തെളിയുന്നു:വി എസ് ശ്യാംലാൽ

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനതയുടെ വിധിയെഴുത്ത് തീര്‍ത്തും ശരിയായിരുന്നുവെന്ന് വീണ്ടും തെളിയുന്നു എന്ന് മാധ്യമപ്രവർത്തകൻ വി എസ് ശ്യാംലാൽ.നീതി ആയോഗ് മൂന്നാം തവണ ഈ സൂചിക പുറത്തിറക്കുമ്പോഴും നമ്പര്‍ വണ്‍ മാറിയിട്ടില്ല!! 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനതയുടെ വിധിയെഴുത്ത് തീര്‍ത്തും ശരിയായിരുന്നുവെന്ന് വീണ്ടും തെളിയുന്നു എന്നാണ് വി എസ് ശ്യാംലാൽ എഴുതിയിരിക്കുന്നത്.

2018-ൽ നീതി ആയോഗിൻ്റെ ആദ്യ സൂചികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കേരളം തുടർന്നുള്ള വർഷങ്ങളിലും ആ സ്ഥാനം നിലനിർത്തുകയാണ് ചെയ്തത്. 115 വികസന സൂചകങ്ങളെ അടിസ്ഥാനമാക്കി 17 പ്രധാന സാമൂഹ്യ ലക്ഷ്യങ്ങൾ എത്ര മാത്രം കൈവരിച്ചു എന്ന് കണക്കാക്കുന്ന ഈ സൂചികയിൽ 100-ൽ 69 പോയിൻ്റായിരുന്നു 2018-ൽ നേടിയത്. എന്നാൽ ഇത്തവണ അത് 75 പോയിൻ്റായി ദാരിദ്ര്യ നിർമ്മാർജനം, വിശപ്പു രഹിത സമൂഹം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടി.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും നീതി ആയോഗിൻ്റെ 2020-21 സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച സംസ്ഥാനമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥിതിക ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനത്തെയാണ് സുസ്ഥിര വികസനം എന്നു പറയുന്നത്. രാജ്യത്തെ സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് സ്ഥിരമായി ഒന്നാം സ്ഥാനത്ത്. നീതി ആയോഗ് മൂന്നാം തവണ ഈ സൂചിക പുറത്തിറക്കുമ്പോഴും നമ്പര്‍ വണ്‍ മാറിയിട്ടില്ല!

കുറിപ്പിന്റെ പൂർണ്ണരൂപം
കേരളത്തിലെ ഭാവിതലമുറയും സുരക്ഷിതര്‍
വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥിതിക ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനത്തെയാണ് സുസ്ഥിര വികസനം എന്നു പറയുന്നത്. വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരും തലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ഉറപ്പുവരുത്തുന്നു. ഇതനുസരിച്ചാണെങ്കില്‍ ഇന്ത്യയില്‍ ഭാവിതലമുറ ഏറ്റവും സുരക്ഷിതരായിരിക്കുക കേരളത്തിലാണ്. കാരണം, രാജ്യത്തെ സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് സ്ഥിരമായി ഒന്നാം സ്ഥാനത്ത്. നീതി ആയോഗ് മൂന്നാം തവണ ഈ സൂചിക പുറത്തിറക്കുമ്പോഴും നമ്പര്‍ വണ്‍ മാറിയിട്ടില്ല!! 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനതയുടെ വിധിയെഴുത്ത് തീര്‍ത്തും ശരിയായിരുന്നുവെന്ന് വീണ്ടും തെളിയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News