കേരള ബജറ്റ് 2021: പ്രവാസികള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ

പ്രവാസികള്‍ക്ക് വിവിധ ധനാകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സബ്സിഡിക്കായി 25കോടി നീക്കി വച്ചെന്നും 14 ലക്ഷത്തിലധികം പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയതായും മന്ത്രി പറഞ്ഞു.

ആയുഷ് വകുപ്പിന് 20 കോടിയും ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് 10 കോടിയും അനുവദിക്കും. കുടുംബശ്രീ വഴി വിഷരഹിത പച്ചക്കറി ശേഖരിച്ച് വിതരണം ചെയ്യും.

വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം പരിഗണിച്ച് രണ്ട് ലക്ഷം ലാപ് ടോപുകള്‍ നല്‍കാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ടെലി കൗണ്‍സിലിങ് നല്‍കാന്‍ സ്ഥിരം സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here