രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 1,32,364 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2713 മരണവും റിപ്പോർട്ട്‌ ചെയ്തു.

രാജ്യത്തുടനീളം 2,85,74,350 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,65,97,655 പേർ രോഗമുക്തരായി. കഴിഞ്ഞ ദിവസം മാത്രം 2,07,071 പേർ രോഗമുക്തി നേടി.
വിവിധ സംസ്ഥാനങ്ങളിലായി 16,35,993 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 3,40,702 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണം സംഭവിച്ചത്.

തമിഴ് നാട്ടിൽ ഇന്നലെ 24,405 പേർക്ക് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ തമിഴ്നാട്ടിലാണ് റിപ്പോർട്ട്‌ ചെയ്യുന്നത്.
രാജ്യത്തുടനീളം 22,41,09,448 പേർക്ക് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിൻ നൽകിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here