കേരള ബജറ്റ് 2021: സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തും

സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമല്ല. പ്രതിസന്ധി ഘട്ടത്തില്‍ കടമെടുത്താലും നാടിനെ രക്ഷിക്കുകയെന്ന നയം തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രഭാവം കഴിഞ്ഞാല്‍ നികുതി – നികുതിയേതര വരുമാനം കൂട്ടും. വ്യാപാരികളെ ബുദ്ധിമുട്ടിക്കാന്‍ സര്‍ക്കാര്‍ ഇല്ല. നികുതി വെട്ടിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ നടപടിയുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

അതേസമയം കെഎഫ്‌സി വായ്പ ആസ്തി അഞ്ചുവര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. കെഎഫ്‌സി ഈ വര്‍ഷം 4500 കോടി വായ്പ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here