കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി ഏര്‍പ്പെടുത്താതെ രണ്ടാം പിണറായി പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കൊവിഡ് പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്.
സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമല്ല. പ്രതിസന്ധി ഘട്ടത്തില്‍ കടമെടുത്താലും നാടിനെ രക്ഷിക്കുകയെന്ന നയം തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
വരുമാനം കുറഞ്ഞതും ചെലവ് കൂടിയതും മൂലം കടുത്ത പ്രതിസന്ധിയാണ് കേരളം അനുഭവിക്കുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നില്ല. പ്രതിസന്ധിക്ക് ശേഷം ചെലവ് ചുരുക്കുന്നതിനും വരുമാനം കൂട്ടുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും.
കോവിഡ്കാലത്ത് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കണ്ടതാണ്. നികുതി നല്‍കി ജനങ്ങള്‍ സര്‍ക്കാറിനെ പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നികുതിയുടെ പേരില്‍ മഹാമാരികാലത്ത് വ്യാപാരികളെ ബുദ്ധിമുട്ടിക്കാനില്ലെന്നും ധനമന്ത്രി പറഞ്ഞു. നികുതി വെട്ടിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ നടപടിയുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
സത്യസന്ധമായി നികുതി കൊടുത്ത് ബിസിനസ് നടത്തുന്നവരാണ് സംസ്ഥാനത്ത് കൂടുതല്‍ പേരും. സര്‍ക്കാരിന് കൊടുക്കേണ്ട നികുതി എല്ലാവരും കൊടുക്കാന്‍ തുടങ്ങിയാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീരുമെന്നുമുള്ള ശുഭാപ്തി വിശ്വാസവും ധനമന്ത്രി പ്രകടിപ്പിച്ചു.
Get real time update about this post categories directly on your device, subscribe now.