
കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 2000 കോടി രൂപയുടെ വായ്പയാണ് കാര്‍ഷിക മേഖലയ്ക്കായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാനത്ത് സേവന ശൃംഖല ആരംഭിക്കും.
പൈലറ്റ് പദ്ധതി ആരംഭിക്കും. കാര്‍ഷിക ഉത്പാദക കമ്പനികളെയും സഹകരണ സംഘങ്ങളെയും കാര്‍ഷിക ചന്തകളെയും ഇതില്‍ ഉള്‍പ്പെടുത്തും. ഇതിനായി ധനമന്ത്രി പത്ത് കോടി രൂപ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 5 അഗ്രോ പാര്‍ക്കുകള്‍ തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപനിച്ചു. ഇതിനായി 10 കോടി അനുവദിച്ചു. തോട്ടം മേഖലയ്ക്കും ബജറ്റില്‍ പ്രഖ്യാപനം. പ്ലാന്റേഷനായി 5 കോടി അനുവദിച്ചു.
കൊവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നവീകരിക്കുന്നതിന്റെ ഭാഗമായി കൃഷിഭവനുകളെ സ്മാര്‍ട്ട് ആക്കുമെന്നും മന്ത്രി പറഞ്ഞു.
മെച്ചപ്പെട്ട നിക്ഷേപ വായ്പാ സംവിധാനം ഒരുക്കിയാല്‍ സ്വകാര്യ മൂലധന രൂപികരണം വര്‍ദ്ധിപ്പിച്ച് പ്രാദേശിക വിപണികള്‍ ഗോഡൗണുകള്‍ തുടങ്ങിയവയും പൈനാപ്പിള്‍, വാഴപ്പഴം, മാമ്പഴം, തുടങ്ങിവയുടെ സംസ്‌കരണ കേന്ദ്രങ്ങളും സൃഷ്ടിക്കുന്നതിന് കഴിയും. പഴം പച്ചക്കറി, മാംസ സംസ്‌കരണ മേഖലകളില്‍ ഇടപെടാന്‍ കഴിയും.
നടീല്‍ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചുള്ള കൃഷി, കൃഷി പരിപാലനം, കോള്‍ഡ് സ്റ്റോറേജുകളുടെ ശൃംഗല ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്തോടെ ആധുനിക വല്‍ക്കരിക്കും. ഇതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here