വാക്സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം; കേന്ദ്ര കൊവിഡ് വാക്സിന്‍ നയം തിരിച്ചടിയായെന്ന് ധനമന്ത്രി

കൊവിഡ് വാക്സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനവുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര കൊവിഡ് വാക്സിന് നയം തിരിച്ചടിയായി.

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ കയറ്റുമതിയില്‍ പാളിച്ചയുണ്ടായെന്നും വാക്സിന്‍ കയറ്റുമതിയില്‍ അശാസ്ത്രീയ നിലപാടുകളടക്കം ഉണ്ടായെന്നും ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടികളെന്നാണ് ധനമന്ത്രിയുടെ വിമര്‍ശനം.

ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ധനമന്ത്രി അതിരൂക്ഷമായി വിമര്‍ശിച്ചു. ഒന്നാം പിണറായി സര്‍ക്കാറിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സമീപനമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ചതെന്ന് ധനമന്ത്രി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാറിന്റെ വാക്‌സിന്‍ നയം കോര്‍പ്പറേറ്റ് കൊള്ളക്ക് കാരണമായെന്ന് ധനമന്ത്രി പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയത്തും നികുതിവിഹിതം നല്‍കാതെ കേന്ദ്രം ബുദ്ധിമുട്ടിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News