കൊടകര കുഴൽപ്പണ കേസിൽ ഇ ഡിയോട്‌ ഹൈക്കോടതി വിശദീകരണം തേടി

ബി ജെ പി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിൽ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി .

ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ബി ജെ പി നേതാക്കൾ ഉൾപ്പെട്ട കേസ് ഇ ഡി അന്വേഷിക്കുന്നില്ലെന്നും,നിരവധി തവണ പരാതി നൽകിയെങ്കിലും പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സമഗ്ര അന്വേഷണത്തിനായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇ ഡി ക്ക് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരായി.

കേസ് ഒരാഴ്ചത്തേക്ക് മാറ്റി വക്കണമെന്ന ഇ ഡി സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് കേസ് പത്ത് ദിവസത്തേക്ക് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News