
എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുന്ന പദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെഅറിയിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് എല്ലാ വകുപ്പുകളിലും ഇ ഓഫീസ്, ഇ ഫയല്‍ സംവിധാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിനായി എല്ലാ വകുപ്പുകളെയും സജ്ജമാക്കും. മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ഈ പദ്ധതി ഔദ്യോഗികമായി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ക്ലാസുകള്‍ക്ക് സൗജന്യ ലാപ്ടോപ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി ബജറ്റില്‍.
മാറുന്ന വിദ്യാഭ്യാസ രീതിയെ നേരിടാന്‍ നയം മാറണം. ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങളെ ഏകോപിപ്പിച്ച് തൊഴില്‍ ലഭ്യമാക്കും എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസത്തിനായി പഠനസൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്കാണ് രണ്ട് ലക്ഷം ലാപ്ടോപുകള്‍ സൗജന്യമായി നല്‍കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here