റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക്

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക് പണവായ്പനയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും.

മൂന്നുദിവസത്തെ മോണിറ്ററി പോളിസി യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ പ്രതീക്ഷ 9.5ശതമാനയി കുറച്ചു. 10.5ശതമാനം വളർച്ചനേടുമെന്നായിരുന്നു കഴിഞ്ഞ യോഗത്തിൽ പ്രതീക്ഷിച്ചിരുന്നത്.

ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ സിഡ്ബി പദ്ധതി തുടരുമെന്നും ഗവർണർ അറിയിച്ചു. 50 കോടി രൂപവരെ വായ്പയെത്തവർക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്പ പരിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News