കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഡിവൈഎഫ്ഐ നോതാവ് യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഡിവൈഎഫ്ഐ നോതാവായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. സൗത്ത് മാറാടി തെക്കേടത്ത് എല്‍സ്റ്റണ്‍ എബ്രാഹാമാണ് (27) മരിച്ചത്.

ഡിവൈഎഫ്ഐ മാറാടി മേഖല ജോയിന്‍ സെക്രട്ടറിയാണ്. ഡിവൈഎഫ്ഐയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിനു മുമ്പേ കൊവിഡ് പ്രോതിരോധ പ്രവര്‍ത്തനങ്ങളുമായി നാട്ടില്‍ സജീവമായിരുന്നു എല്‍സ്റ്റണ്‍.

കൊവിഡ് രോഗികള്‍ക്ക് വേണ്ട അവശ്യ സഹായമെത്തിക്കാനും ആശുപത്രിയിലെത്തിക്കാനും മരുന്ന് വാങ്ങാനുമുള്‍പ്പെടെ സജീവമായി ഇടപെട്ടു വരികയായിരുന്നു എല്‍സ്റ്റണ്‍. ജൂണ്‍ ഒന്നിന് എല്‍സ്റ്റണ്‍ കൊവിഡ് വാക്സിനെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞു വീഴാണ് എല്‍സ്റ്റണ്‍ മരിച്ചത്.

കൂത്താട്ടുകുളം മുവാറ്റുപുഴ എംസി റോഡില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്ഐ മാറാടി കോവിഡ് കണ്ട്രോള്‍ റൂം എല്‍സ്റ്റണും മറ്റ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് തുടങ്ങിയത്. രാത്രിയില്‍ ഹോസ്പിറ്റലില്‍ പോകുന്നതിന് വാഹന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്തരമൊരു പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here