എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. 2011-16 കാലത്ത് യു ഡി എഫ് എം എല്‍ എയായിരിക്കെ കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ നടത്തുന്നതിനായി അബ്ദുള്ളക്കുട്ടി നാല് കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിന്മേലാണ് അന്വേഷണം.

വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലെത്തി പരിശോധന നടത്തുകയാണ്. ഉദ്യോഗസ്ഥര്‍ അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തു.

സ്ഥിരം പദ്ധതിയെന്ന പേരില്‍ ആരംഭിച്ച ഷോ വെറും ഒരുദിവസം മാത്രമാണ് നടത്തിയതെന്നും വലിയ തുക ഇതിന്റെ പേരില്‍ ക്രമക്കേട് നടത്തിയെന്നും ആരോപണമുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് ഇത്രയും വലിയ ക്രമക്കേട് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here