കോവിന്‍ പോര്‍ട്ടല്‍ ഇപ്പോള്‍ മലയാളത്തിലും ലഭ്യമാകും

കോവിന്‍ പോര്‍ട്ടല്‍ ഇപ്പോള്‍ മലയാളത്തിലും ലഭ്യമാകും. നേരത്തെ ഇംഗ്ലീഷില്‍ മാത്രമായിരുന്നു പോര്‍ട്ടല്‍ സേവനം.

ഇപ്പോള്‍ മലയാളം ഉള്‍പ്പെടെ പത്ത് ഇന്ത്യന്‍ ഭാഷകളിലാണ് പോര്‍ട്ടല്‍ ലഭ്യമാക്കിയിട്ടുള്ളത്. മലയാളം കൂടാതെ, ഹിന്ദി, മറാത്തി, പഞ്ചാബി, തെലുഗു, ഗുജറാത്തി, അസമീസ്, ബംഗാളി, കന്നട, ഒഡിയ എന്നിവയാണ് മറ്റു ഭാഷകള്‍.

ഗ്രാമീണ മേഖലയില്‍ ഉള്ളവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോയെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ വരും ദിവസങ്ങളില്‍ കോവിന്‍ പോര്‍ട്ടല്‍ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News