വീണ്ടും വീണ്ടും ഉണ്ടാക്കാന്‍ തോന്നും രുചിയേറും ക്യാരറ്റ് ഹല്‍വ ഉണ്ടാക്കാം

ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കാരറ്റ്. ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും കാരറ്റ് വളരെയധികം ഗുണം ചെയ്യുന്നു. ധാരാളം വിറ്റാമിനുകളും മറ്റ് പോഷകഗുണങ്ങളും അടങ്ങിയ കാരറ്റ് നമ്മുടെ ആരോഗ്യത്തെ വളരെ അധികം സഹായിക്കുന്നു

കാരറ്റിന്റെ പരമാവധി ഗുണം ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ഹൽവയായി കഴിക്കുക എന്നതാണ്. ഇതിനായി കാരറ്റ് ഗ്രേറ്റ് ചെയ്തെടുത്ത്, പാലും പഞ്ചസാരയും ചേർത്ത് വേവിച്ച് നട്ട്സ് കൊണ്ട് അലങ്കരിക്കുന്നു. രുചികരവും ആരോഗ്യകരവുമായ മധുരപലഹാരം കൂടിയാണിത്! പച്ചയ്ക്ക് കഴിക്കുവാൻ, ബേബി കാരറ്റ് അല്ലെങ്കിൽ മിനി കാരറ്റ് ഡയറ്റ് ചെയ്യുന്നവർക്കും ആരോഗ്യം ശ്രദ്ധിക്കുന്നവർക്കും ഉത്തമമായ ഒരു ലഘുഭക്ഷണമാണ്.
വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ക്യാരറ്റ് ഹൽവ. സ്വാദൂറും ക്യാരറ്റ് ഹൽവ ഉണ്ടാക്കാം

ചേരുവകള്‍:

1. കാരറ്റ് – 1 കിലോ (ചെറുതായി ചീകിയെടുത്തത്)

2. പഞ്ചസാര -200 ഗ്രാം

3. പാല്‍ – 250 മില്ലി ലിറ്റര്‍

4. നെയ്യ് – 3 ടേബിള്‍സ്പൂണ്‍

5. ഏലക്ക പൊടിച്ചത് – കാല്‍ ടീസ്പൂണ്‍

6. കശുവണ്ടിപ്പരിപ്പ് – 10 എണ്ണം

7. ബദാം – 10 എണ്ണം

തയ്യാറാക്കുന്ന വിധം:

ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ കാരറ്റ് ചേര്‍ത്ത് ചെറുതീയില്‍ മൂടിവെച്ച് 20 മിനിറ്റ് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. കാരറ്റ് നന്നായി വെന്തതിനു ശേഷം മൂടിവെയ്ക്കാതെ നന്നായി ഇളക്കി വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. ഇതിലേക്ക് പാലൊഴിച്ച് നന്നായി ഇളക്കി മൂടിവച്ച് വേവിക്കുക. 10 മിനിറ്റ് കഴിയുമ്പോള്‍ മൂടി തുറന്ന് നന്നായി ഇളക്കി വെള്ളം ബാക്കിയുണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി നന്നായി വഴറ്റിയെടുക്കുക. പഞ്ചസാര അലിഞ്ഞ് പാത്രത്തിന്റെ വശങ്ങളില്‍നിന്ന് വിട്ടുവരുന്ന പരുവം ആകുമ്പോള്‍ ചെറുതായി നുറുക്കി നെയ്യില്‍ വറുത്ത നട്സ് ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഏലക്കാപ്പൊടി കൂടി ചേര്‍ത്തിളക്കി സെര്‍വ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News