
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിലും റബര്‍ ഉള്‍പ്പടെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്ക് വലിയ കരുത്ത് പകരുമെന്നും ജോസ് കെ.മാണി പറഞ്ഞു.
ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുമ്പോള്‍ ആ മേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് സൗജന്യ വാക്സിന്‍ നല്‍കുമെന്ന് ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങള്‍ ആശ്വാസകരമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
അതേസമയം ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളുമായി സംവദിച്ചു. കഴിഞ്ഞ ബജറ്റിലെ ഒരു നിര്‍ദേശവും മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഐസക്കിന്റെ ബജറ്റിലെ നിര്‍ദ്ദേശളെല്ലാം തുടരുമെന്നും അതിന്റെ കൂട്ടി ചേര്‍ക്കലുകളും തുടര്‍ച്ചയുമാണ് പുതിയ ബജറ്റെന്നും അറിയിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here