ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ്; തിരുവനന്തപുരത്ത് സീരിയല്‍ താരങ്ങള്‍ കസ്റ്റഡിയില്‍

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് തിരുവനന്തപുരം വര്‍ക്കലയില്‍ സീരിയല്‍ താരങ്ങളും പ്രവര്‍ത്തകരുമടക്കം 20 പേര്‍ പോലീസ് കസ്റ്റഡിയില്‍.

മെയ് എട്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ സംസ്ഥാനത്ത് സിനിമ- സിരീയല്‍ എന്നിവയുടെ ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകള്‍ നടത്തുന്നതിന് നിരോധനമുണ്ട്.

നിയന്ത്രണങ്ങള്‍ ലംഘിച്ച് വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഷൂടിങ് നടത്തുന്ന വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും ലോക്ഡൗണ്‍ ലംഘനം നടത്തിയതിന് കേസെടുക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം നടപടിയുണ്ടാകും. കൂടാതെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ റിസോര്‍ട്ട് അടച്ച് സീല്‍ ചെയ്യുകയും ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News