കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസില്‍ ഹൈക്കോടതി വിശദികരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊലീസില്‍ നിന്നും എഫ്‌ഐആര്‍ ശേഖരിച്ചതായും. കേസിന്റെ അന്വേഷണ വിവരങ്ങള്‍ പരിശോധിച്ചതായും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

ബിജെപി നേതാക്കള്‍ക്കളെ വെട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണത്തിനു തയ്യാറാവാതിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒടുവില്‍ കോടതി ഇടപെടലിനു പിന്നാലെയാണ് അന്വേഷ്ണ നടപടികളിലേക്ക് കടക്കുന്നത്. ആദ്യഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്നും പൊലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടിലായിരുന്നു ഇഡി.

ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ലോകതന്ത്രിക് യുവജനതാദള്‍ നേതാവ് സലിം മടവൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ പത്ത് ദിവസത്തിനകം വിശദികരണം നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതോടെയാണ് കേസില്‍ പ്രാഥമിക അന്വേഷണത്തിലേക്ക് ഇഡി കടക്കുന്നത്. കേസില്‍ പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ ശേഖരിച്ചതായും, കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചതായും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കുഴല്‍പ്പണ ഇടപാടില്‍ വിദേശബന്ധം കണ്ടെത്താനായിട്ടില്ലെന്നും ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News