എറണാകുളത്ത് നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് തെളിഞ്ഞു; കുഞ്ഞ് മരണപ്പെട്ടത് വെള്ളത്തില്‍ മുങ്ങി

എറണാകുളം തിരുവാണിയൂരിൽ നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് തെളിഞ്ഞു. വെള്ളത്തിൽ മുങ്ങിയാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പ്രസവത്തോടെ ശിശു മരിച്ചുവെന്നായിരുന്നു അമ്മ പോലിസിന് നൽകിയ മൊഴി.

ശാലിനിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ ദിവസമാണ് തിരുവാണിയൂരിലെ നവജാത ശിശു കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. കുഞ്ഞിനെ അമ്മ ശാലിനി പാറമടയിൽ കല്ല്കെട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

രക്തസ്രാവത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ച പ്പൊഴാണ് കൊലപാതക വിവരം പുറത്തു പറഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃത്ദേഹം പാറ മടയിൽ നിന്ന് ലഭിച്ചിരുന്നു. പ്രസവത്തോടെ ശിശു മരിച്ചിരുന്നെന്നും ശേഷമാണ് പാറമടയിൽ ഉപേക്ഷിച്ചതെന്നു മായിരുന്നു ശാലിനി പോലിസിന് നൽകിയ മൊഴി.

എന്നാൽ ജീവനോടെയാണ് കുഞ്ഞിനെ പാറമടയിൽ ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. ഭർത്താവുമായി ഒരു വർഷത്തിലേറെയായി പിണങ്ങി കഴിയുകയായിരുന്ന ശാലിനി.

ഈ മാസം ഒന്നാം തീയതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. നാട്ടുകാരിൽ നിന്നും, ആരോഗ്യ പ്രവർത്തകരിൽ നിന്നും ഗർഭം മറച്ചു വച്ച ഇവർ പ്രസവശേഷം കുഞ്ഞിനെ വീടിന് സമീപത്തെ പാറമടയിൽ ഉപേക്ഷിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News