ബജറ്റ് സ്വാ​ഗതാർഹമെന്ന് റവന്യു മന്ത്രി കെ രാജൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം റവന്യു വകുപ്പ് മുന്നോട്ട് വച്ച പ്രധാന ആശയങ്ങളിൽ ഒന്നാണ് വില്ലേജ് ഓഫീസുകളെ സ്മാർട്ട് ആക്കുകയെന്നത്.

അതിന് വർധിതമായ ഊർജം പകരുന്നതാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നവതരിപ്പിച്ച പുതുക്കിയ ബജറ്റിലെ നിർദേശങ്ങൾ എന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

റവന്യു വകുപ്പിൻ്റെ മറ്റൊരു സ്വപ്ന പദ്ധതിയാണ് CORE സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള റീ സർവ്വെ. ഈ സർക്കാരിൻ്റെ കാലയളവിനുള്ളിൽ അതു പൂർത്തീകരിക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണെന്ന് മന്ത്രി രാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News