മൂവായിരം ബസുകൾ പ്രകൃതിവാതകത്തിലേയ്ക്ക്,പതിനായിരം ഇരുചക്രവാഹനങ്ങൾക്കും അയ്യായിരം ഓട്ടോറിക്ഷകൾക്കുമായി 200 കോടി വായ്‌പ

സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു .ബജറ്റിൽ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട് .

കെ എസ് ആർ ടി സിയെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു .പദ്ധതികൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജൻ ഇന്ധനമായുള്ള പത്ത് ബസുകൾ നിരത്തിലിറക്കാനും നിർദ്ദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു .

പത്ത് കോടി രൂപ ഈ ആവശ്യത്തിനായി ആദ്യഘട്ടമെന്ന നിലയിൽ മാറ്റി വെച്ചിട്ടുണ്ട്.സാധാരണ തൊഴിലുകൾ ചെയ്യുന്ന പത്ര വിതരണക്കാർ , മത്സ്യക്കച്ചവടക്കാർ , ചെറുകിട കച്ചവടക്കാർ , ഹോംഡെലിവറി ചെയ്യുന്ന യുവാക്കൾ എന്നിവർക്കായി ഗതാഗതവകുപ്പ് വായ്പാ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി അറിയിച്ചു . 200 കോടി രൂപയാണ് പലിശയിളവ് നൽകി വായ്പയായി നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here