കേരള ജനതയ്ക്ക് എൽ ഡി എഫ് നൽകുന്ന വിജയ സമ്മാനമാണ് ബജറ്റ്; ഐ എൻ എൽ

കോഴിക്കോട്: നവകേരള നിർമ്മിതിയുടെ ആവേശകരമായ രണ്ടാം ഘട്ടത്തെ വിളംബരപ്പെടുത്തുന്ന പുതിയ ബജറ്റ് ഏറെ പ്രതീക്ഷാനിർഭരമാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.എ.പി.അബ്ദുൽ വഹാബ്.

അധിക നികുതി ഭാരത്തിൽ നിന്ന് സാധാരണക്കാരെ ഒഴിവാക്കിയത് കൊവിഡ് പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന ജനത്തിന് അങ്ങേയറ്റം ആശ്വാസകരമാണ്. ആരോഗ്യ അടിയന്തിരാവസ്ഥയെ ഏത് വിധേനയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ ജനങ്ങൾക്ക് ആത്മധൈര്യം പകരാൻ പര്യാപ്തമാണ് .രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റ് സംസ്ഥാനത്തിന് എൽ ഡി എഫ് നൽകുന്ന വിജയ സമ്മാനം തന്നെയാണ് വഹാബ് പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News