മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ രാമനഗരത്തിലാണ് മാന്‍ഹോള്‍ വൃത്തിയാക്കാനായി ബംഗളൂരുവില്‍ നിന്ന് ജോലിക്കെത്തിയ മൂന്ന് തൊഴിലാളികള്‍ മരണപ്പെട്ടത്.

ഒരാള്‍ മാന്‍ഹോളില്‍ പ്രവേശിക്കുമ്പോഴും മറ്റുള്ളവര്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുമാണ് ശ്വാസംമുട്ടി മരിച്ചത്.

മാന്‍ഹോളിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാനായി ബംഗളൂരുവിലെ കമല നഗറില്‍ നിന്ന് ആറു പേരെയാണ് കരാറുകാരന്‍ രാമനഗരത്ത് എത്തിച്ചത്.

ശുചീകരണ തൊഴിലാളികളെ രാമനഗരത്തില്‍ എത്തിച്ച കരാറുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here