കോഴിക്കോട് ജില്ലയിൽ 1133 പേർക്ക് കൊവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 1133 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ രണ്ടുപേർക്ക് പോസിറ്റിവായി.

16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1115 പേർക്കാണ് രോഗം ബാധിച്ചത്. 10173 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1230 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

11.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16371 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here