ബി.ജെ.പി എം.പിമാരുടെയും എം.എല്‍.എമാരുടെയും വീടിനുമുന്നില്‍ പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍

കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ ശനിയാഴ്ച രാജ്യത്തൊട്ടാകെയുള്ള ബി.ജെ.പി നിയമസഭാംഗങ്ങളുടെ വസതികൾക്ക് പുറത്ത് പ്രകടനം നടത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ ഭാരവാഹി അറിയിച്ചു.ബി.ജെ.പി എം.പിമാരുടെയും എം.എൽ.എമാരുടെയും വസതികൾക്ക് പുറത്തായിരിക്കും കർഷകർ പ്രതിഷേധം നടത്തുക.

കേന്ദ്രത്തിനെതിരായ പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിഷേധക്കാർ നിയമത്തിന്റെ പകർപ്പുകൾ രാജ്യത്തുടനീളമുള്ള ബി.ജെ.പി എം.പിമാരുടെയും എം.എൽ.എമാരുടെയും വസതിക്ക് പുറത്ത് കത്തിക്കുമെന്ന് ബി.കെ.യു നേതാവ് ധർമേന്ദ്ര മാലിക് പറഞ്ഞു.

ബി.ജെ.പിക്ക് എം.പിയോ എം.എൽ.എയോ ഇല്ലാത്ത സ്ഥലങ്ങളിൽ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് പുറത്ത് പ്രതിഷേധം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രവും കർഷകരുമായി ഇതുവരെ 11 തവണ ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ കർഷക ബിൽ പൂർണ്ണമായും പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രം. ഇത് ഇരുപക്ഷത്തിനിടയിലും പ്രതിസന്ധികൾ രൂക്ഷമാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News