ത​മി​ഴ്​​നാ​ട്ടി​ൽ ലോ​ക്​​ഡൗ​ൺ നീട്ടാൻ സാധ്യത

ചെന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ ലോ​ക്​​ഡൗ​ൺ ജൂൺ 14 വരെ നീട്ടിയേക്കും. മുഖ്യമന്ത്രി എം.കെ സ്​റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ്​ ലോക്​ഡൗൺ നീട്ടുന്നതിനെ കുറി​ച്ച്​ ആലോചിച്ചത്​. കൂടുതൽ ഇളവുകളോടെ ലോക്​ഡൗൺ നീട്ടാനാണ്​ സാധ്യത.

കൊവിഡ്​ ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന ജില്ലകളിൽ ലോക്​ഡൗണിന്​ ഇളവുകൾ നൽകുന്നതിനെ കുറിച്ച്​ ഒരു വിഭാഗം ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഒരാഴ്​ച കൂടി​ ലോക്​ഡൗൺ നീട്ടണമെന്നാണ്​​​ ആരോഗ്യരംഗത്തെ വിദഗ്​ധർ ശുപാർശ ചെയ്​തത്​. ഇതോടെയാണ്​ ലോക്​ഡൗൺ നീട്ടുന്ന കാര്യം സർക്കാർ പരിഗണിച്ചത്​.

രണ്ടാം തരംഗത്തിൽ പ്രതിദിനം 35,000 ലേറെ കേസുകൾ വരെ​ സംസ്ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇപ്പോൾ അത്​ 24,000 കേസുകളായി കുറഞ്ഞു. അതെ സമയം സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ കോയമ്പത്തൂർ, ചെന്നൈ, ട്രിച്ചി, ഈ റോഡ്, തിരുപ്പൂർ, സേലം തുടങ്ങിയ ജില്ലകളിൽ പ്രതിദിനം ആയിരത്തിലേറെ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. ഈ സാഹചര്യത്തിൽ അപകടസാധ്യത കുറഞ്ഞി​ട്ടില്ലെന്നാണ്​ അധികൃതരുടെ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News