ചെന്നൈയില്‍ കൊവിഡ് ബാധിച്ച് സിംഹം ചത്തു

തമിഴ്‌നാട്ടിലെ മൃഗശാലയിൽ കൊവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന പെൺസിംഹം ചത്തു.വണ്ടല്ലൂർ മൃഗശാലയിലെ ഒമ്പത് വയസുള്ള സിംഹമാണ് ചത്തത്. മറ്റ് ഒമ്പത് സിംഹങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സിംഹങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇവയ്ക്ക് രോഗം സ്ഥിരീകരിച്ചത്.

ഒരു സിംഹം ചത്തതിനേ തുടർന്നാണ് മറ്റ് സിംഹങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.സംസ്ഥാന സർക്കാർ കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു. എന്നാൽ, എങ്ങനെയാണ് സിംഹങ്ങൾക്ക് രോഗം ബാധിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News