പി ഡബ്ല്യൂ ഡി 4 യു മൊബൈൽ ആപ്ലിക്കേഷൻ പ്രമോവീഡിയോ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു

PWD 4U എന്ന മൊബൈൽ ആപ്ലിക്കേഷനെ കുറിച്ച് തയ്യാറാക്കിയ പ്രമോവീഡിയോ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. ആപ്ലിക്കേഷനെ കുറിച്ച് വളരെ ലളിതമായി വിവരിക്കുകയാണ് വിഡിയോയിൽ.പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് ആപ്ലിക്കേഷൻ തുടങ്ങുന്നത് .

റോഡുകളെക്കുറിച്ചുള്ള പരാതികൾ മൊബൈൽ ആപ്പിലൂടെ അറിയിക്കുവാൻ സൗകര്യമൊരുക്കുന്ന ആപ്ലിക്കേഷൻ ആണിത് .ആപ് വഴി ലഭിക്കുന്ന പരാതികള്‍ എസ്എംഎസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും.തുടർന്ന് പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാനും സാധിക്കും. പുതിയ മൊബൈല്‍ ആപ്പിലൂടെ റോഡുകളുടെ പരിപാലനം കൂടുതല്‍ ജനകീയമാക്കാന്‍ സാധിക്കും .

അതേസമയം ,ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവും.സംസ്ഥാനത്തെ തെരഞ്ഞെടുത്ത 7000 കിമി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here