കായൽ സംരക്ഷകൻ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം

വേമ്പനാട് കായലിന്റെ കാവലാൾ കോട്ടയം കുമരകം സ്വദേശി എൻ എസ് രാജപ്പന് തായ്വാൻ സർക്കാരിൻറെ ആദരം. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ് രാജപ്പൻ.

പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലിൽ വലിച്ചെറിയുന്ന കുപ്പികൾ പെറുക്കിയാണ് രാജപ്പൻറെ ഉപജീവനം. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ എൻ എസ്. രാജപ്പനാണ് തായ്‌വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ചത്. 10,000 യുഎസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കായലിൽ വലിച്ചെറിയുന്ന കുപ്പികൾ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പൻ ചേട്ടനെ സോഷ്യൽ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകൾ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും തായ്‌വാൻ പ്രശംസാപത്രത്തിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News