മഹാരാഷ്ട്രയിൽ 14,152 പേർക്ക് കൂടി കൊവിഡ്; മുംബൈയിൽ മാത്രം 973 കേസുകൾ

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,152 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,805,565 ആയി ഉയർന്നു. 289 മരണങ്ങൾ കൂടി രേഖപ്പെടുത്തി. 20,852 പേർക്ക് അസുഖം ഭേദമായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 5,507,058 ആയി.

മുംബൈ നഗരത്തിൽ 973 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 24 പേർക്ക് നഗരത്തിൽ ജീവൻ നഷ്ടപ്പെട്ടു. നഗരത്തിൽ 1,207 കൊവിഡ് രോഗികളെ രോഗം ഭേദമായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു,

കഴിഞ്ഞ ഒൻപത് ദിവസമായി തുടർച്ചയായി രോഗവ്യാപനത്തിൽ കുറവാണ് സംസ്ഥാനം രേഖപ്പെടുത്തുന്നത് . മെയ് 24 മുതൽ ജൂൺ 2 വരെ സംസ്ഥാനത്ത് ആകെ 181,210 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

മുംബൈയുടെ രോഗമുക്തി നിരക്ക് 95% ആയി കണക്കാക്കപ്പെടുന്നു. മെയ് 28 മുതൽ ജൂൺ 03 വരെ മുംബൈയിൽ കോവിഡ് കേസുകളുടെ മൊത്തത്തിലുള്ള വളർച്ചാ നിരക്ക് വെറും 0.13 ശതമാനം മാത്രമാണെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News