കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രന്റെ സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും. സെക്രട്ടറി ദിപിനെയാണ് ചോദ്യം ചെയ്യുക. തൃശൂർ പോലീസ് ക്ലബ്ബിൽ എത്താനാണ് നിർദേശം.

ബിജെപി നേതാക്കള്‍ക്കളെ വെട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണത്തിനു തയ്യാറാവാതിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒടുവില്‍ കോടതി ഇടപെടലിനു പിന്നാലെ അന്വേഷണ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങിയിരിക്കുകയാണ് . ആദ്യഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്നും പൊലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടിലായിരുന്നു ഇഡി.

ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ലോകതന്ത്രിക് യുവജനതാദള്‍ നേതാവ് സലിം മടവൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ പത്ത് ദിവസത്തിനകം വിശദികരണം നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.തുടർന്ന് കേസിന്റെ പ്രാഥമിക അന്വേഷണത്തിലേക്ക് ഇഡി കടന്നത്.

കേസില്‍ പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ ശേഖരിച്ചതായും, കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചതായും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കുഴല്‍പ്പണ ഇടപാടില്‍ വിദേശബന്ധം കണ്ടെത്താനായിട്ടില്ലെന്നും ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News