സ്പുട്‌നിക് V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രാഥമിക അനുമതി

റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിൻ സ്പുട്‌നിക് V ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ.(ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ)യുടെ പ്രാഥമിക അനുമതി.

സ്പുട്‌നിക് V വാക്‌സിൻ ഉത്പാദിപ്പിക്കാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ നൽകിയിരുന്നു.പരീക്ഷണങ്ങൾക്കും വിശകലനത്തിനും ശേഷം പുണെയിലെ പ്ലാന്റിലാകും സ്പുട്‌നിക് V ഉത്പാദിപ്പിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആസ്ട്രാ സെനക്കയുമായി ചേർന്നുള്ള കോവിഷീൽഡ് വാക്‌സിനാണ് നിലവിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്.വിവിധ രാജ്യങ്ങൾക്ക് സ്പുട്‌നിക് V-യ്ക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും യുറോപ്യൻ യൂണിയന്റെയും യു.എസിന്റെയും ആരോഗ്യ അധികൃതരിൽനിന്ന് അനുമതി ലഭിച്ചിട്ടില്ല. 91.6 ശതമാനമാണ് സ്പുട്‌നിക് വാഗ്ദാനം ചെയ്യുന്ന ഫലപ്രാപ്തി. നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ്, കൊവാക്‌സിൻ എന്നിവയെ അപേക്ഷിച്ച് സ്പുട്‌നിക്കിന് ഉയർന്ന ഫലപ്രാപ്തിയാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News