എ​യിം​സി​ന്‍റെ പ​ഠ​നം:”വാ​ക്‌​സി​നെ​ടു​ത്ത ശേ​ഷം കൊ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ ആ​രും മ​രി​ച്ചി​ട്ടി​ല്ല”

വാ​ക്‌​സി​നെ​ടു​ത്ത ശേ​ഷം ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ൽ കൊ​വി​ഡ് ബാ​ധി​ച്ച ആ​രും മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ദില്ലി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൻറെ (എ​യിം​സ്) പ​ഠ​നം. കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​നി​ട​യി​ലെ ബ്രേ​ക്ക്ത്രൂ ഇ​ൻ​ഫെ​ക്ഷ​നു​ക​ളെ​പ്പ​റ്റി ന​ട​ത്തി​യ ആ​ദ്യ ജി​നോ​മി​ക് സ്റ്റ​ഡി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്ത ശേ​ഷ​വും കൊ​വി​ഡ് ബാ​ധി​ക്കു​ന്ന​താ​ണ് ബ്രേ​ക്ക്ത്രൂ ഇ​ൻ​ഫെ​ക്ഷ​ൻ. പൂ​ർ​ണ​മാ​യും വാ​ക്‌​സി​ൻ കു​ത്തി​വ​ച്ച​വ​രി​ൽ ഒ​രു ചെ​റി​യ ശ​ത​മാ​നം പേ​ർ രോ​ഗ​ബാ​ധി​ത​ത​ർ ആ​കു​ക​യോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ക​യോ കൊ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ക​യോ ചെ​യ്‌​തേ​ക്കാം എ​ന്നാ​ണ് അ​മേ​രി​ക്ക​യി​ലെ സെ​ൻറ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വെ​ൻ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ ഏ​പ്രി​ൽ – മേ​യ് മാ​സ​ങ്ങ​ളി​ൽ ബ്രേ​ക്ക്ത്രൂ ഇ​ൻ​ഫെ​ക്ഷ​ൻ ഉ​ണ്ടാ​യ​വ​രി​ൽ ദില്ലി​യി​ലെ എ​യിം​സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ വാ​ക്‌​സി​നെ​ടു​ത്ത ഒ​രാ​ളും കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് വ്യ​ക്ത​മാ​യി​ട്ടു​ള്ള​തെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

വാ​ക്‌​സി​ൻ എ​ടു​ത്ത​വ​രി​ൽ ഒ​രാ​ൾ​ക്കു പോ​ലും ഗു​രു​ത​ര​മാ​യ രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ൽ മി​ക്ക​വ​ർ​ക്കും അ​ഞ്ച് മു​ത​ൽ ഏ​ഴ് ദി​വ​സം വ​രെ ക​ടു​ത്ത പ​നി ഉ​ണ്ടാ​യി. മ​റ്റു രോ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രെ​യാ​ണ് പ​ഠ​ന​വി​ധേ​യ​രാ​ക്കി​യ​ത്. ഇ​തി​ൽ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ട്ടി​രു​ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News