രാഷ്ട്രീയക്കാരായ ഉപയോക്താക്കളുടെ പോസ്റ്റുകള്‍ക്കുള്ള പ്രത്യേക പരിഗണന പിന്‍വലിക്കാനൊരുങ്ങി ഫേസ്ബുക്ക്

രാഷ്ട്രീയക്കാരായ ഉപയോക്താക്കളുടെ പോസ്റ്റുകൾക്ക് നൽകിയിരുന്ന പ്രത്യേക പരിഗണന പിൻവലിക്കാനൊരുങ്ങി ഫേസ്ബുക്ക്. എല്ലാ ഉപയോക്താക്കൾക്കും ഒരേ പരിഗണന ഉറപ്പാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് തീരുമാനം.

രാഷ്ട്രീയക്കാർക്ക് നൽകുന്ന പ്രത്യേക പരിഗണന ഒഴിവാക്കണമെന്ന് ഫേസ്ബുക്കിന്റെ മോഡറേഷൻ നയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ബോർഡ് നിർദ്ദേശിച്ചുണ്ടെന്നാണ് റിപ്പോർട്ടുകൾ .

ബോർഡ് മുന്നോട്ട് വെച്ചിട്ടുള്ള നിർദേശങ്ങൾ സംബന്ധിച്ച ഫേസ്ബുക്കിന്റെ അഭിപ്രായങ്ങൾ ജൂൺ അഞ്ചിന് മുമ്പ് അറിയിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.രാഷ്ട്രീയക്കാരുടെ പോസ്റ്റുകൾ വാർത്താപ്രാധാന്യം അർഹിക്കുന്നവയാണെന്നും അത്തരം പോസ്റ്റുകൾക്ക് കൂടുതൽ പരിഗണന നൽകണമെന്നുമായിരുന്നു ഫേസ്ബുക്കിന്റെ ഇതുവരെയുള്ള നയം.

അപവാദ പ്രചാരണങ്ങൾ, വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകൾ തുടങ്ങിയവ തടയുന്നതിനായി ഫേസ്ബുക്ക് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ഇത് രാഷ്ട്രീയക്കാർക്ക് ബാധകമല്ല. പുതിയ നയം പ്രാബല്യത്തിൽ വരുത്തിയാൽ രാഷ്ട്രിയ പ്രവർത്തകരും ഈ പൊതുവായ നിർദ്ദേശത്തിന് കീഴിൽ വരുമെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News