കെ.സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ കുഴല്‍പ്പണം കടത്തിയെന്ന ആരോപണം മുറുകുന്നു: ദൃശ്യങ്ങൾ പുറത്ത് വിട്ട് മാധ്യമങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മൽസരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഹെലികോപ്റ്ററിൽ കുഴൽപ്പണം കടത്തിയെന്ന ആരോപണം മുറുകുന്നു. സുരേന്ദ്രൻ ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വേണ്ട രീതിയിൽ പരിശോധന നടത്തണമായിരുന്നുവെന്നും ബാഗിൽ എന്താണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തന്നെ വിശദീകരണം നൽകണമെന്നും പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

നേരത്തെ കെ.സുരേന്ദ്രന്റെ പ്രചാരണ സ്ഥലങ്ങളിലേക്കുള്ള യാത്ര സംബന്ധിച്ചും അവിടുത്തെ സാമ്പത്തിക ക്രയവിക്രയങ്ങളേക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ആന്റി കറപ്ഷൻ ആന്‍റ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഐസക് വർഗീസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്ക് തിരിഞ്ഞ ഘട്ടത്തിൽ കെ. സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കെ.സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട്, പെരുനാട് മാമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ ഹെലിപാഡ് എന്നിവിടങ്ങളിലാണ് ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. കെ.സുരേന്ദ്രൻ ഹെലികോപ്റ്ററിൽ നിന്നിറങ്ങിയ ശേഷം രണ്ട് ഇടങ്ങളിലും സഹായികൾ ബാഗുകൾ കാറിലേക്ക് മാറ്റിയിരുന്നു. പെരുനാട് മാമ്പാറയിൽ നിന്ന് സഹായികൾ രണ്ട് വലിയ ബാഗുകൾ കാറിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പ്രമുഖ വാര്‍ത്താ ചാലനുകള്‍ പുറത്തുവിട്ടു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം ഒരു ബാഗും സഹായി കാറിലേക്ക് മാറ്റുന്നത് വാര്‍ത്താ ചാലനുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News