പൊതുവിദ്യഭ്യാസ പദ്ധതിയ്ക്ക് ബജറ്റില്‍ ലഭിച്ച പ്രത്യേക പരിഗണന സ്വാഗതം ചെയ്ത് അധ്യാപക – രക്ഷകര്‍തൃ സംഘടനകള്‍

പൊതുവിദ്യഭ്യാസ പദ്ധതിയ്ക്ക് ബജറ്റില്‍ ലഭിച്ച പ്രത്യേക പരിഗണനയെ സ്വാഗതം ചെയ്യുകയാണ് സംസ്ഥാനത്തെ അധ്യാപക -രക്ഷകര്‍തൃ സംഘടനകള്‍. മാറുന്ന സാഹചര്യത്തിനൊപ്പം സഞ്ചരിക്കാനാകാത്ത വിദ്യാര്‍ത്ഥികളെ ഫലപ്രാപ്തിയിലേക്ക് കൊണ്ടുവരുന്ന പാഠ്യ പദ്ധതി ഏറെ പ്രയോജനകരമാകുമെന്നാണ് പൊതുവിലയിരുത്തല്‍.

കടന്നു പോകുന്ന കാലഘട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വളരെ വലുതാണ്. അധ്യാപകരും സഹപാഠികളും ചേര്‍ന്ന സ്‌കൂള്‍ അന്തരീക്ഷത്തില്‍ നിന്ന് വീട്ടിലെ നാലു ചുമരുകളിലേക്ക് ഒതുങ്ങിയപ്പോള്‍ ഇതിന് ആക്കം കൂടി.

കുട്ടികളുടെ വ്യക്തിസ്വഭാവത്തില്‍ അടക്കം മാറ്റങ്ങള്‍ വലിയതോതില്‍ പ്രകടമാകുകയും ചെയ്തു. ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ, കുട്ടികളില്‍ മാനസികാരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചു. ഈ ഘട്ടത്തിലാണ് കര്‍മ പദ്ധിതകള്‍ക്ക് രൂപം നല്‍കിയുള്ള പൊതുവിദ്യാഭ്യാസ പരിപാടിയ്ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുത്തത്.

സ്‌കൂള്‍ അന്തരീക്ഷത്തില്‍ പഠനം സാധ്യമാക്കുന്ന രീതിയിലുള്ള പൊതു ഓണ്‍ലൈന്‍ അധ്യയന സംവിധാനത്തെ രക്ഷിതാക്കളും സ്വാഗതമേകുകയാണ്. സാങ്കേതിക സംവിധാന രീതി കുട്ടികളെ കൂടുതല്‍ പ്രാപ്തരാക്കുന്ന ഘട്ടത്തിലേക്ക് നയിക്കാനാകുമെന്നുമാണ് രക്ഷകര്‍ത്താക്കള്‍ പറയുന്നത്.

അതേസമയം, ഭൂരിഭാഗം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറിച്ചൊരഭിപ്രായമില്ല. ക്ലാസ് മുറിയ്ക്കപ്പുറം വീടിന്റെ അകത്തളങ്ങളിലിരുന്ന പുതിയ പാഠ്യ സമ്പ്രാദായ രീതിയെ ഇതിനോടകം ഇവരും സ്വീകരിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News