കൊടകര കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന്‍ കോന്നിയില്‍ എത്തിയ ഹെലികോപ്ടറില്‍ നിന്ന് മാറ്റിയ ബാഗുകളിലേക്കും ദുരൂഹത നീളുന്നു

കൊടകര കുഴല്‍പ്പണക്കേസിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ഹെലികോപ്ടറില്‍ നിന്ന് മാറ്റിയ ബാഗുകളിലേക്കും ദുരൂഹത നീളുന്നു. പൊലീസ് സുരക്ഷ തീര്‍ക്കുന്നതിന് മുന്‍പേ സ്ഥലത്ത് നിന്ന് മാറ്റിയത് പണം അടങ്ങിയ ബാഗുകളാണോയെന്ന സംശയമാണ് ബലപ്പെടുന്നത് .

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കോന്നിയിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രകള്‍ക്ക് പിന്നിലെ ദുരൂഹതകള്‍ക്ക് ആക്കം കൂടുകയാണ്.

കോന്നിയില്‍ പ്രചാരണത്തിനെത്തിയ സുരേന്ദ്രന്റ ഹെലികോപടര്‍ ഇറങ്ങാന്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിനു പുറമേ,പെരുനാട് മാമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ ഹെലിപാഡ് എന്നിവിടങ്ങളിലാണ് ഹെലികോപ്റ്ററില്‍ വന്നിറങ്ങാന്‍ സൗകര്യം ഒരുക്കിയിരുന്നത്.

ഇവിടങ്ങളില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ സുരേന്ദ്രന്‍ ഉടന്‍ തന്നെ ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് മാറിയിരുന്നു. ഇതിനിടയില്‍ ഇവിടെങ്ങളിലെല്ലാം രണ്ട് സഹായികള്‍ സുരേന്ദ്രന്‍ സഞ്ചരിച്ച ഹെലികോപ്ടറില്‍ നിന്ന് ഏതാനും ബാഗുകള്‍ കാറിലേക്ക് മാറ്റിയിരുന്നു .

അതേസമയം, കൊടകര കുഴല്‍പ്പണ കേസ് പശ്ചാത്തലത്തില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ സമയത്ത് മാറ്റിയ ബാഗുകളെ സംബന്ധിച്ച് ദുരൂഹതയേറുകയാണ്.

കെ.സുരേന്ദ്രന്റെ പ്രചാരണ സ്ഥലങ്ങളിലേക്കുള്ള യാത്ര സംബന്ധിച്ചും അവിടുത്തെ സാമ്പത്തിക ക്രയവിക്രയങ്ങളേക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ആന്റി കറപ്ഷന്‍ ഏന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here