മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് വേണ്ടി പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന് ബിഎസ്ബി സ്ഥാനാര്‍ഥി കെ സുന്ദര; സുരേന്ദ്രന്‍ ജയിച്ചാല്‍ ബിയര്‍ പാര്‍ലര്‍ നല്‍കാമെന്നും വാഗ്ദാനം

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് വേണ്ടി പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന് ബിഎസ്ബി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. രണ്ട് ലക്ഷം രൂപ ലഭിച്ചുവെന്ന് സുന്ദര വെളിപ്പെടുത്തി.

സുരേന്ദ്രന്‍, വിജയിച്ചാല്‍ കര്‍ണാടകയില്‍ ബിയര്‍ പാര്‍ലറും സുന്ദരക്ക് വീടും വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സുന്ദരയെ കാണാനില്ലെന്ന് ബിഎസ്ബി പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here