വിദ്യാര്‍ഥികളുടെ വീടുകളില്‍ നോട്ട്ബുക്കുകള്‍ എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി വി എന്‍ വാസവന്‍

സഹകരണ സംഘങ്ങള്‍ വഴി വിദ്യാര്‍ഥികളുടെ വീടുകളില്‍ ത്രിവേണി നോട്ട്ബുക്കുകള്‍ എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍.

ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃക്കൊടിത്താനം സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി വി.എന്‍. വാസവന്‍.

എല്ലാ ജില്ലകളിലെയും പ്രാഥമിക സംഘങ്ങളില്‍ എത്തിച്ചിട്ടുള്ള നോട്ട്ബുക്കുകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെകൂടി പങ്കാളിത്തത്തോടെയാണ് വിതരണം ചെയ്യുക.

ഇപ്പോള്‍ പണം നല്‍കാന്‍ നിവൃത്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്കും ബുക്കുകള്‍ നല്‍കുന്നതിന് മുറ്റത്തെ മുല്ല പദ്ധതിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തും.

കുറഞ്ഞ വിലയ്ക്ക് മെച്ചപ്പെട്ട പഠനോപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ ലഭ്യമാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണിതെന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel