ആലപ്പുഴ ബൈപ്പാസില്‍ ടാങ്കറും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ ബൈപ്പാസില്‍ ടാങ്കറും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഡ്രൈവ് ചെയ്തിരുന്ന രേവതി (38 വയസ്) വാഹനത്തില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

രേവതിയുടെ അച്ഛന്‍ രാജശേഖരന്‍ പിള്ളയ്ക്കും (66 വയസ്) പരിക്കേറ്റു. ഹരിപ്പാട് സ്വദേശികളായ ഇവര്‍ ഭര്‍ത്താവിനെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ കൊണ്ടു വിട്ട ശേഷം തിരികെ വരികയായിരുന്നു.

അസ്സിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍.ജയ സിംഹന്റെ നേതൃത്വത്തില്‍ കൃഷ്ണദാസ്, ഷമീര്‍ ‘പ്രശോഭ് ,അന്‍സാര്‍, അര്‍ജുന്‍, രാജേഷ് മോന്‍, വിനീഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News