റൂബിക്‌സ് ക്യൂബില്‍ ജയിക്കാന്‍ ഈ ആറാം ക്ലാസുകാരന് വേണ്ടത് നിമിഷങ്ങള്‍ മാത്രം

റൂബിക്‌സ് ക്യൂബ് ഒന്ന് കളിച്ചു നോക്കാത്തവര്‍ വിരളമായിരിക്കും. കളിച്ച് വിജയിക്കല്‍ ഏറെ ശ്രമകരവുമാണ്. എന്നാല്‍ കൊച്ചിയിലെ ഒരു ആറാം ക്ലാസുകാരന് നിമിഷാര്‍ദ്ധം മതി വിജയം നേടാന്‍. കണ്ണുകള്‍ രണ്ടും തുറന്നുവെച്ച് ചെയ്താല്‍ തന്നെ എളുപ്പമുള്ള കളിയല്ല റൂബിക് ക്യൂബ്. അതീവ ശ്രദ്ധയോടെ ഏകാഗ്രതയോടെ കണക്കുകൂട്ടല്‍ പിഴക്കാതെ വേണം ചെയ്യാന്‍.

ചിലര്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കളി വിജയിക്കും. ചിലര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരും. എന്നാല്‍ കൊച്ചി ഉദയംപേരൂര് കാരനായ ഈ ആറാം ക്ലാസുകാരന്‍ വിശ്വനാഥിന് കേവലം 30 സെക്കന്‍ഡ് മതി ഈ കളി ജയിക്കാന്‍.. അതും കണ്ണുകള്‍ കെട്ടിക്കൊണ്ട്.

ഉദയംപേരൂര്‍ എസ്എന്‍ഡിപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ വിശ്വനാഥിന് തന്റെ കൂട്ടുകാരന്‍ ചെയ്ത വീഡിയോയാണ് പ്രചോദനമായത് . ഒന്നര മിനിറ്റ് കൊണ്ട് റൂബിക് ക്യൂബ് കളി വിജയിക്കുന്ന വീഡിയോയാണ് കൂട്ടുകാരന്‍ സ്‌കൂളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

ആ വെല്ലുവിളി ഏറ്റെടുത്ത വിശ്വനാഥ് നിരന്തര പരിശീലനത്തിനൊടുവില്‍ കൂട്ടുകാരനെ കടത്തിവെട്ടി.. കേവലം അര മിനിറ്റിനുള്ളില്‍ കണ്ണുകെട്ടിക്കൊണ്ടാണ് ഇപ്പോള്‍ വിശ്വനാഥിന്റെ പ്രകടനം.

ഓട്ടോ ഡ്രൈവറായ അഭിലാഷിന്റെയും രമ്യ യുടെയും ഇളയമകനായ വിശ്വനാഥിന് റൂബിക് ക്യൂബ് രംഗത്തെ റെക്കോര്‍ഡുകളെപ്പറ്റിയൊന്നും വലിയ പിടിയില്ല. പഠനത്തിന്റെ ഇടവേളയില്‍ ഒരു രസം. വിശ്വനാഥിന് പറയാനുള്ളത് അത്രമാത്രം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News