പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രകാശ് കാരാട്ട്

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളെ രാജ്യദ്രോഹമായി കണക്കാക്കാന്‍ പറ്റില്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് കാരാട്ട്.

മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കിയത്
എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായ മറുപടിയാണെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന നിരീക്ഷണത്തോടെ മാധ്യമപ്രവര്‍ത്തകനായാ വിനോദ് ദുവെക്ക് എതിരായാ കേസ് സുപ്രീംകോടതി റദ്ദാക്കിയത് കേന്ദ്രത്തിന് തിരിച്ചടിയാകുമെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കിയത്.

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് മോദി സര്‍ക്കാരിനെതിരെ ഉയരുന്ന എതിര്‍ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് സുപ്രീം കോടതിയുടെ വിധിയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വ്യക്തമാക്കി.

രാജ്യത്തെ സ്വാതന്ത്ര്യസമര നേതാക്കളെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ട് വന്ന നിയമമായ സെക്ഷന്‍ 124അ സ്വതന്ത്ര ഇന്ത്യയില്‍ ഇപ്പോഴും നിലവിലുള്ളത് നിര്‍ഭാഗ്യകരമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. വിമര്‍ശകരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രകാശ് കാരാട്ട് കൂട്ടി ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News