വൈദ്യശാസ്ത്രത്തോടൊപ്പം പരിസ്ഥിതിയെയും സ്റ്റേഹിച്ച ഒരു ഡോക്ടര്‍; കോളേജ് ക്യാമ്പസിലെ ആറേക്കര്‍ തരിശ് ഭൂമി പച്ച പുതച്ചതിങ്ങനെ

വൈദ്യശാസ്ത്രത്തോടൊപ്പം പരിസ്ഥിതിയെയും സ്റ്റേഹിച്ച ഒരു ഡോക്ടറുടെ പരിശ്രമത്തില്‍ കോളേജ് ക്യാമ്പസിലെ ആറേക്കര്‍ തരിശ് തരിശ് ഭൂമി പച്ച പുതച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ.കെ എം കുര്യാക്കോസാണ് ക്യാംപസില്‍ അയ്യായിരത്തില്‍ അധികം വൃക്ഷ തൈകള്‍ നട്ട് പിടിപ്പിച്ചത്.കഴിഞ്ഞയാഴ്ച സര്‍വീസില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പലിന്റെ പേരില്‍ ക്യാമ്പസില്‍ നാട്ട് മാവിന്‍ തോട്ടം ഒരുക്കിയാണ് യാത്രയയപ്പ് നല്‍കിയത്.

രോഗികളെ പരിചരിക്കുന്ന അതേ കരുതലും ശ്രദ്ധയുമാണ് ഡോ കുര്യാക്കോസിന് മരങ്ങളോടും.ആ പരിചരണത്തിലാണ് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ആറേക്കര്‍ തരിശ് ഭൂമി പച്ചപ്പണിഞ്ഞത്. അയ്യായിരത്തോളം വൃക്ഷ തൈകള്‍ ഇപ്പോള്‍ ഇവിടെ വളരുന്നു. വൈദ്യശാസ്ത്ര പാഠങ്ങള്‍ക്കൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി പാഠം കൂടിയാണ് ഡോ കുര്യാക്കോസ് പകര്‍ന്നു നല്‍കിയത്..

മണത്തണക്കൂട്ടം എന്ന പരിസ്ഥിതി കൂട്ടയ്മയുടെ സഹായത്തോടെയാണ് ഡോ കുര്യാക്കോസ് കാമ്പസില്‍ മരങ്ങള്‍ നട്ട് പിടിപ്പിച്ചത്.കല്യാശ്ശേരി എം എല്‍ എ ആയിരുന്ന ടി വി രാജേഷും ഡോക്ടറുടെ ഉദ്യമത്തിന് എല്ലാ പിന്തുണയും നല്‍കി

ക്യാംപസിനെ ഹരിതാഭമാക്കിയ പ്രിന്‍സിപ്പല്‍ പടിയിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ക്യാമ്പസില്‍ നാട്ട് മാവിന്‍ തോട്ടം ഒരുക്കിയായിരുന്നു യാത്രയയപ്പ്. ഹരിത കേരള മിഷനും കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തും ചേര്‍ന്നാണ് 450 നാടന്‍ മാവുകളുടെ തോട്ടം ഒരുക്കിയത്.

ഒരു വര്‍ഷം മാത്രമാണ് പരിയാരത്ത് പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ചതെങ്കിലും ആ ചെറിയ കാലയളവില്‍ ക്യാംപസിനെ പച്ച പുതപ്പിക്കുന്നതിന് തുടക്കം കുറിച്ചാണ് പരിസ്ഥിതി സ്‌നേഹിയായ ഡോക്ടര്‍ കെ എ കുര്യാക്കോസ് സര്‍വീസില്‍ നിന്നും വിരമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News