കണ്ണൂരിൽ വൻ മദ്യ വേട്ട; 450 ലിറ്റർ മദ്യം പിടികൂടി

കണ്ണൂരിൽ വൻ മദ്യ വേട്ട. കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 450 ലിറ്റർ മദ്യം പിടികൂടി.മട്ടന്നൂർ പാലോട്ട്പള്ളിയിൽ നടത്തിയ വാഹന പരിശോധനയിലാണ് എക്സൈസ് മദ്യം പിടികൂടിയത്.

പിക്കപ്പ് വാനിലാണ് മദ്യം കടത്തിയത്. മദ്യം കടത്താൻ ശ്രമിച്ച കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു. മദ്യം കൊണ്ട് വന്നത് തലശേരിയിലെ ഏജന്റിന് വേണ്ടിയെന്നും പ്രതി പൊലീസിന് മൊഴി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News