രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,529 പേർക്ക് കൂടി കൊവിഡ്

ആശ്വാസമായി രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു . 1,20,529 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് റിപ്പോർട്ട്‌ ചെയ്തത. 2 മാസത്തിനിടെ ഏറ്റവും കുറവ് കൊവിഡ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. 3,380 മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. 1,97,894 പേർ കൊവിഡ് രോഗമുക്തരായി.

രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,55,248 ആയി കുറഞ്ഞു. അതേസമയം 22.78 കോടിയിലേറെ പേർ വാക്സീൻ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ബയോളജിക്കൽ-ഇ കമ്പനിയുടെ വാക്‌സിന്റെ വില ഡോസിന് 250 രൂപയായിരിക്കുമെന്ന് കമ്പനി അറിയിച്ചു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചാൽ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള വാക്‌സിനാകും ബയോളജിക്കൽ-ഇ കമ്പനിയുടെ കോർബ്വാക്സ് വാക്‌സിൻ.

ബയോളജിക്കൽ-ഇ കമ്പനിയുടെ കോർബ്വാക്സ് വാക്‌സിന്റെ രണ്ട് ഡോസികൾക്ക് 500 രൂപയാണ് കമ്പനി നിശ്ചയിച്ച വില. നേരത്തെ ബയോളജിക്കൽ-ഇ കമ്പനിക്ക് വാക്‌സിൻ നിർമ്മിക്കുന്നതിനു കേന്ദ്രം മുൻ കൂറായി അനുമതി നൽകിയിരുന്നു .

30 കോടി കൊവിഡ് വാക്സിൻ ഡോസുകൾകായാണ് കേന്ദ്ര സർക്കാർ മുൻകൂർ അനുമതി നൽകിയത്.മെയ്‌ മാസത്തിൽ രാജ്യത്തെ കൊവിഡ് മരണങ്ങളിൽ 55%വും ഗ്രാമീണ മേഖലയിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഗ്രാമീണ മേഖലയിൽ കൊവിഡ് ടെസ്റ്റുകൾക്കും വാക്‌സിൻ സ്വീകരിക്കാനും ആളുകൾ ഭയം കാണിക്കുന്നെന്നും കേന്ദ്രം വ്യക്തമാക്കി. നേരത്തെ ഗ്രാമീണ മേഖലകളിൽ വീടുകളിൽ ചെന്ന് ടെസ്റ്റുകൾ നടത്തണമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News