ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെ തകര്‍ത്ത് ബ്രസീല്‍

ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെ തകര്‍ത്ത് ബ്രസീല്‍. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കനറികളുടെ വിജയം.

ബ്രസീല്‍ നിരയില്‍ റിച്ചാര്‍ലിസണും നെയ്മറും ഗോളുകള്‍ നേടി.രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ രണ്ടു ഗോളുകളും പിറന്നത്.

ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്.

15 പോയിന്റുള്ള ബ്രസീലാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഈ മാസം 9ന് നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ പാരഗ്വായിയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel